top of page

ശമ്പളം കൊടുക്കാൻ കാശില്ലാതെ വ്യാപാരികൾ

  • Writer: ASHVIN RAJ
    ASHVIN RAJ
  • Jul 8
  • 1 min read
ree

എന്തു പറ്റി കേരളവിപണിക്ക്? ബിസിനസുകാർ പരസ്പരം ചോദിക്കുന്നു. കഴിഞ്ഞ ആറ് മാസം ആയി കേരളത്തിന്റെ വ്യാപാര-വാണിജ്യ രംഗം താഴേക്ക് പോകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. എന്തുകൊണ്ട് നിങ്ങൾ ഇതൊന്നും എഴുതുന്നില്ല എന്ന് സുഹൃത്തുക്കളായ വ്യാപാരികൾ ചോദിച്ചുതുടങ്ങിയിട്ട് മാസങ്ങളായി. ഏവരും ചോദിക്കുന്നു.

കച്ചവടം എങ്ങനെ ഇത്രയും കുറഞ്ഞു?എവിടെ? പണം എവിടെ പോയി ഒളിച്ചു?

2018 പ്രളയ കാലത്തോ കൊവിഡ് കാലത്തോ ഇല്ലാത്ത പ്രശ്‌നങ്ങൾ ഉണ്ട് വ്യാപാരസമൂഹം ഒന്നാകെ സാക്ഷ്യപ്പെടുത്തുന്നു.2023-ൽ ഏതാണ്ട് 15000 റീട്ടെയ്ൽ ഷോപ്പുകൾ പൂട്ടിപ്പോയി എന്ന് വ്യാപാരസംഘടനാ നേതാക്കൾ സൂചിപ്പിക്കുന്നു.

 

പ്രശ്‌നം ഗുരുതരം

കച്ചവടം ഇല്ലാതെയായത് ഒരു ദിവസത്തെ പ്രതിഭാസമല്ല. ഈ പ്രതിസന്ധി മാർച്ച് അവസാനം വരെ തുടരുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. സർക്കാരിന്റെ കൈയിൽ ധനമില്ല. ആയതിനാൽ ജനത്തിന്റെ കൈയിലും ധനമില്ല. ജനത്തിന്റെ കൈയിൽ കാശ് എത്താത്തതാണ് സാമ്പത്തികമുരടിപ്പിന്റെ അടിസ്ഥാനകാരണം. നിർമാണ/വ്യാവസായിക/കാർഷിക മേഖലകളിൽ മുരടിപ്പ് ദൃശ്യമാണ്. തത്ഫലമായി നിരവധി പേർക്ക് തൊഴിൽ നഷ്ടമായി. കുറഞ്ഞ വേതനം വാങ്ങുന്ന അതിഥി തൊഴിലാളികൾ ആ പണം ഇവിടെ ചെലവഴിക്കില്ല. ഒരു വർഷം പ്രവാസികൾ ഒരു ലക്ഷം കോടി കേരളത്തിലേക്ക് അയയ്ക്കുമ്പോൾ അതിഥി തൊഴിലാളികൾ അതിന്റെ നല്ലൊരു ശതമാനം തങ്ങളുടെ നാടുകളിലേക്ക് അയയ്ക്കുന്നു. കേരളവിപണിയിൽ പണം എത്തുന്നതിനുളള സ്രോതസ്സുകളെല്ലാം ഏതാണ്ട് അടഞ്ഞുകഴിഞ്ഞു. 

Comments


bottom of page