top of page

മാറുന്ന കേരളത്തിന്റെ വ്യവസായ സാക്ഷ്യം

  • Writer: ASHVIN RAJ
    ASHVIN RAJ
  • Jul 9
  • 3 min read

പി. രാജീവ്

വ്യവസായ വകുപ്പ് മന്ത്രി

ree

വ്യവസായവുമായി ബന്ധപ്പെട്ട് കേരളം ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ഒരു പദ്ധതിക്ക് ചരിത്രത്തിലാദ്യമായി ദേശീയതലത്തിൽ അംഗീകാരം ലഭിച്ചു. സംരംഭക വർഷം പദ്ധതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യോഗത്തിൽ എം.എസ്.എം.ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. പദ്ധതിയിലൂടെ 3,40,605 സംരംഭങ്ങൾ ആരംഭിച്ചു. 21859.13 കോടി രൂപയുടെ നിക്ഷേപവും 7,22,444 തൊഴിലും കേരളത്തിലുണ്ടായി. 1,08,480 വനിതാ സംരംഭകർ പദ്ധതിയുടെ ഭാഗമായി കേരളത്തിലുണ്ടായി എന്നത് ശ്രദ്ധേയമാണ്.

സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പുതിയ ലാൻഡ് അലോട്ട്‌മെന്റ് റൂൾ കൊണ്ടു വന്നു. വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന് കീഴിലുള്ള വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമി കൈമാറ്റം, ഘടനാ മാറ്റം, ആക്ടിവിറ്റി മാറ്റം, പട്ടയം എന്നിവയുടെ നടപടിക്രമം ലളിതമാക്കി.

വ്യവസായ സൗഹൃദ റാങ്കിങ്ങിൽ 28ൽ നിന്ന് 15-ാം സ്ഥാനത്തേക്കും ഇപ്പോൾ ഒന്നാം സ്ഥാനത്തേക്കും കേരളം കുതിച്ചു. ലോകത്തിന് മുന്നിൽ കേരളം ഒരു ബ്രാൻഡായി മാറിയ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 5000 പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ചു. 1.75 ലക്ഷം കോടി രൂപയുടെ നിക്ഷേപവാഗ്ദാനം ലഭിച്ചു. ലോകോത്തര കമ്പനികൾ പങ്കെടുത്തു. വേൾഡ് എക്കണോമിക് ഫോറം വാർഷിക സമ്മിറ്റിലും ഇത്തവണ കേരളം പങ്കെടുത്തു. ഇന്ത്യയിലെ ആദ്യ ഇന്റർനാഷണൽ ജെൻ എ.ഐ കോൺക്ലേവ് സംഘടിപ്പിച്ചു. കേരളത്തിലെ ആദ്യ ഇന്റർനാഷണൽ റോബോട്ടിക്‌സ് റൗണ്ട് ടേബിൾ കോഫറൻസ് സംഘടിപ്പിച്ചു. വ്യവസായനയം 2023 കൊണ്ടുവന്നു. കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴിക്ക് അനുമതി നേടിയെടുത്തു.

ടാസ്‌ക്‌ഫോഴ്സ് രൂപവൽക്കരിച്ച് നിർമ്മാണം അതിവേഗത്തിലാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. 10,000 കോടിയിലധികം രൂപയുടെ നിക്ഷേപവും ലക്ഷത്തിലധികം തൊഴിലും ഇതുവഴി സൃഷ്ടിക്കപ്പെടും. സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ സംഭാവനകളെ അംഗീകരിക്കുന്നതിനും വ്യവസായ പുരസ്‌കാരങ്ങൾ സംഘടിപ്പിച്ചു.


പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ

ഇക്കാലയളവിൽ നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലായി. കേന്ദ്രസർക്കാരിൽനിന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത കേരള പേപ്പർ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ്(കെ പി പി എൽ) കേരളത്തിന്റെ അഭിമാനമായി മാറി. റബ്ബർ അധിഷ്ഠിത വ്യവസായങ്ങളുടെ ഹബ്ബായി കേരളത്തെ മാറ്റുന്നതിന് 1050 കോടിയുടെ കേരള റബ്ബർ ലിമിറ്റഡ് എന്ന പുതിയ സ്ഥാപനം ആരംഭിച്ചു. കയറുൽപങ്ങളുടെ വിപണനത്തിന് വാൾമാർട്ടുമായി കേരള കയർ കോർപ്പറേഷൻ ധാരണയിലെത്തി. ഇന്ത്യയിൽ ഒരു പൊതുമേഖലാ സ്ഥാപനം വാൾമാർട്ടുമായി കരാറിലെത്തുന്നത് ആദ്യമായാണ്. ആദ്യമായി മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ആരംഭിച്ചു. കയർഫെഡ് അമൃത്സർ സുവർണക്ഷേത്രത്തിലേക്ക് നൂൽ കയറ്റി അയച്ചു. കേരള സ്റ്റേറ്റ് പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്‌മെന്റ് ബോർഡ് (KPESRB) രൂപവൽക്കരിച്ച് പ്രവർത്തനമാരംഭിച്ചു.

കെ.സി.സി.പി ലിമിറ്റഡ് : 2015-16 മുതൽ നഷ്ടത്തിലായിരുന്ന സ്ഥാപനം ഈ സർക്കാർ വന്നതിന് ശേഷം വൈവിധ്യവൽക്കരണ പദ്ധതികൾ നടപ്പിലാക്കിയതിലൂടെ തുടർച്ചയായി പ്രവർത്തന ലാഭത്തിലാണ്.

സിഡ്‌കോ 15 വർഷങ്ങൾക്ക് ശേഷം തുടർച്ചയായ രണ്ട് വർഷവും 200 കോടി രൂപ വിറ്റുവരവും പ്രവർത്തനലാഭവും കൈവരിച്ചു. ചരിത്രത്തിൽ തന്നെ കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം കൈവരിച്ച ഏറ്റവും മികച്ച ലാഭം കെ.എം.എം.എൽ കൈവരിച്ചത് ഈ സർക്കാരിന്റെ കാലത്താണ്. ഒരു സാമ്പത്തിക വർഷം 1000 കോടിയിലധികം രൂപയുടെ വിറ്റുവരവെ നേട്ടവും കെഎംഎംഎൽ നേടിയെടുത്തു. സ്വന്തമായി കണ്ടെത്തിയ സാങ്കേതിക വിദ്യയിലൂടെ അയൺ ഓക്‌സൈഡിൽ നിന്ന് ഇരുമ്പ് വേർതിരിച്ചെടുക്കാൻ ഈ സാമ്പത്തികവർഷം കെ.എം.എം.എല്ലിന് സാധിച്ചു.

18 വർഷങ്ങളായി നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന ഫോം മാറ്റിംഗ്സ് ലിമിറ്റഡ് കമ്പനി ലാഭം രേഖപെടുത്തി. കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തന മികവ് പഠിക്കുന്നതിനായി മിസോറാമിൽ നിന്നെത്തിയ എംഎൽഎമാരുടെ സംഘം ഒക്ടോബർ 23ന് വ്യവസായ മന്ത്രിയുടെ ഓഫീസ് സന്ദർശിച്ചു.


തരംഗമായി വ്യവസായ പാർക്കുകൾ

സംസ്ഥാന സർക്കാരിന്റെ മറ്റൊരു ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായ സ്വകാര്യ വ്യവസായ പാർക്കുകൾ കേരളത്തിൽ പുതിയ തരംഗം സൃഷ്ടിക്കുന്നു. 31 പാർക്കുകൾക്ക് നിർമ്മാണ അനുമതി ലഭിച്ചു. രണ്ട് പാർക്കുകൾ പ്രവർത്തനമാരംഭിച്ചു. ബാക്കിയുള്ളവ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുമായി ചേർന്നുള്ള ക്യാമ്പസ് വ്യവസായ പാർക്കുകൾ പദ്ധതിയിൽ 80ലധികം കോളേജുകൾ താൽപര്യം പ്രകടിപ്പിച്ചു.ആലപ്പുഴ പുന്നപ്ര, തൃശൂർ പുഴയ്ക്കൽപാടം ഫേസ് 2 എീ ബഹുനില വ്യവസായ എസ്റ്റേറ്റുകളുടെ ഉദ്ഘാടനം നടത്തി. തൃശൂർ വരവൂർ വ്യവസായ വികസന പ്ലോട്ടിൽ 28 സംരംഭകർക്ക് അലോട്ട്‌മെന്റ് നടത്തി. രാമനാട്ടുകര അഡ്വാൻസ്ഡ് ടെക്‌നോളജി പാർക്കിൽ 1.2 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഒരു റെഡി-ടു മൂവ് സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി പൂർത്തീകരിച്ച് ഐടി/ഐടിഇഎസ് വ്യവസായങ്ങൾക്കായി ഉദ്ഘാടനം ചെയ്തു. അലോട്ട്‌മെന്റിന്റെ 90% പൂർത്തിയായി. കിൻഫ്ര സ്‌പൈസസ് പാർക്ക് ഓം ഘട്ട വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി, 2023 ഒക്ടോബർ 14-ന് പാർക്ക് ഉദ്ഘാടനം ചെയ്തു. കാക്കനാട് ഇന്റർനാഷണൽ എക്സിബിഷൻ കം കവെൻഷൻ സെന്ററിന്റെ ആദ്യഘട്ട നിർമ്മാണം പൂർത്തിയായി. ഐടി/ഐടിഇഎസ് വ്യവസായത്തിനായി തിരുവനന്തപുരത്ത് സ്റ്റാന്റേർഡ് ഡിസൈൻ ഫാക്ടറി നിർമ്മിക്കുന്നു. 600 കോടി നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതി അടുത്ത വർഷം പൂർത്തിയാകും.


കിൻഫ്ര

ഗ്രഫീൻ പാർക്കിനായി 10 ഏക്കറോളം സ്ഥലവും 60,000 ചതുരശ്ര അടി ബിൽറ്റ് അപ്പ് സ്ഥലവും ഒറ്റപ്പാലം കിൻഫ്ര ഡിഫൻസ് പാർക്കിൽ നീക്കിവച്ചു. അലോട്ട്മെന്റിനുള്ള നിർദ്ദേശവും അപേക്ഷയും സമർപ്പിച്ചു. 94.85 കോടി രൂപയുടെ ഗ്രഫീൻ അറോറ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി മുഖേന ഗ്രഫീൻ ഉൾപ്പെടെയുള്ള അഡ്വാൻസ്ഡ് മെറ്റീരിയൽ സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുതിനാണ് പദ്ധതി. ഗ്രഫീൻ പ്രൊഡക്ഷൻ ഫെസിലിറ്റി സെന്റർ പ്രഖ്യാപിച്ച് ഒരു വർഷത്തിനുള്ളിൽ, നാല് നിലകളിലായി 60,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച അത്യാധുനിക കെട്ടിടം പദ്ധതി നിർവഹണ ഏജൻസിയായ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിക്ക് കൈമാറി.

481 ഏക്കറിൽ 1200 ഓളം കോടി മുതൽ മുടക്കിൽ കിൻഫ്ര പെട്രോകെമിക്കൽ പാർക്ക് പദ്ധതി ഏറ്റെടുത്തു. 230 ഓളം ഏക്കർ ഭൂമി ഇതിനോടകം തന്നെ 35 കമ്പനികൾ നിക്ഷേപകർക്ക് നൽകി. ഉദ്ഘാടനത്തിന് മുൻപ് തന്നെ പ്രവർത്തനം ആരംഭിച്ചു. 10,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നതാണ് പദ്ധതി. ബിപിസിഎലിന്റെ നിർദിഷ്ട പോളി പ്രൊപ്പിലീൻ യൂണിറ്റും ഉടൻ ആരംഭിക്കും. കണ്ണൂരിൽ ലാൻഡ് ബാങ്ക് രൂപീകരിക്കുതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ 1054 ഏക്കർ ഭൂമി കണ്ടെത്തി, അവ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുനു. മട്ടന്നൂരിലെ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക് വിപുലീകരിക്കുന്നതിന്റെ ഭാഗമായി കീഴല്ലൂർ വില്ലേജുകളിൽ 45.96 ഏക്കർ ഭൂമി കിൻഫ്ര ഏറ്റെടുത്തു. പട്ടാനൂർ, കിഴല്ലൂർ-വെള്ളാപറമ്പ് വില്ലേജുകളിലായി 500 ഏക്കർ ഭൂമി കിൻഫ്രയ്ക്ക് കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. അഞ്ചരക്കണ്ടി-പനയത്താംപറമ്പ്, പടുവിലായി, കീഴല്ലൂർ വില്ലേജുകളിലായി 500 ഏക്കർ ഏറ്റെടുക്കുതിനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്.

66 ഏക്കറിൽ കാക്കനാട് ഇലക്ട്രോണിക്‌സ് മാനുഫാക്ചറിങ്ങ് ക്ലസ്റ്റർ നിർമ്മിക്കുന്നു. ഇതിനോടകംതന്നെ ഏഴ് യൂണിറ്റുകൾക്ക് സ്ഥലം അനുവദിച്ചു. 11230 ഓളം തൊഴിലവസരങ്ങളും 820 കോടി രൂപയുടെ നിക്ഷേപവും പ്രതീക്ഷിക്കുന്നു. കേരളത്തിലെ ആദ്യത്തെ ആധുനിക സ്‌പൈസസ് പാർക്കായ കിൻഫ്ര സ്‌പൈസസ് പാർക്കിന്റെ പ്രവർത്തനം ആരംഭിച്ചു.


കെൽട്രോൺ

2023-24 സാമ്പത്തിക വർഷത്തിൽ കെൽട്രോൺ റെക്കോർഡ് വിറ്റുവരവായ 643.66 കോടി രൂപയും 42.52 കോടി രൂപയുടെ പ്രവർത്തന ലാഭവും നേടി. ചന്ദ്രയാൻ 3 ദൗത്യത്തിൽ KMML, TCC, SIFL, KELTRON, SIDCO എന്നീ സ്ഥാപനങ്ങൾ പങ്കാളികളായി. ആദിത്യ എൽ വൺ മിഷനിലും ഭാഗമായി. പുതിയ മൂ്ന്ന ഓർഡറുകൾ കൂടി കെൽട്രോണിന് ലഭിച്ചു. വിശാഖപട്ടണം നേവൽ സയൻസ് & ടെക്‌നോളജിക്കൽ ലബോറട്ടറിയിൽ നിന്നും ഫ്‌ളൈറ്റ് ഇൻ എയർ മെക്കാനിസം മൊഡ്യൂൾ നിർമ്മിക്കുന്നതിനും ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി വികസിപ്പിക്കുന്ന, NPOL രൂപകൽപ്പന നിർവഹിച്ച ടോർപ്പിഡോ പവർ ആംപ്ലിഫയർ നിർമ്മിക്കുന്നതിനും ഇന്ത്യയിൽ ഓട്ടോണമസ് അണ്ടർവാട്ടർ വെസൽ നിർമ്മിക്കുന്നതിൽ പങ്കാളിയാകുന്നതിനായി റെക്‌സി മറൈൻ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും, ബോ ആൻഡ് ഫ്‌ളാങ്ക് അറേ നിർമ്മിക്കുന്നതിനും ഉള്ള ഓർഡറുകളാണ് ലഭിച്ചത്. കെൽട്രോ കംപോണന്റ് കോംപ്ലക്‌സ് ലിമിറ്റഡിൽ ഇന്ത്യയിലെ ആദ്യത്തെ സൂപ്പർകപ്പാസിറ്റർ നിർമ്മാണ ഫാക്ടറി ആരംഭിച്ചു.

നോർവെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക്‌സ് ആൻഡ് ഇലക്ട്രിക്കൽ മേഖലയിലെ പ്രമുഖ സ്ഥാപനമായ എൽടോർക്ക് ഇലക്ട്രിക്, ഹൈഡ്രോളിക്, ആക്ചുവേറ്ററുകളുടെ രൂപകൽപ്പനയ്ക്കും ഇലക്ട്രോ-ഹൈഡ്രോളിക് നിർമ്മാണത്തിനുമായി സംയുക്തമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് കെൽട്രോണുമായി കരാർ ഒപ്പിട്ടു. എൽ &ടി യെ മത്സരാധിഷ്ഠിത ടെൻഡറിൽ പരാജയപ്പെടുത്തി നാഗ്പൂർ കോർപ്പറേഷന്റെ 197 കോടി രൂപയുടെ ഓർഡർ കെൽട്രോൺ നേടിയെടുത്തു.ഇന്ത്യയിലുടനീളം എഫ്.സി.ഐ ഉടമസ്ഥതയിലുള്ള 561 ഡിപ്പോകളിലും സി.സി.ടി.വി ക്യാമറകളുടെ സപ്ലൈ, ഇൻസ്റ്റലേഷൻ, ടെസ്റ്റിങ്ങ്, കമ്മിഷനിങ്ങ്& ഓപ്പറേഷൻസ് എന്നീ പ്രവർത്തനങ്ങൾക്കായി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിുള്ള 168 കോടി രൂപയുടെ ഓർഡർ കെൽട്രോൺ കരസ്ഥമാക്കി.

Comments


bottom of page