മിൽമയുടെ ട്രിവാൻഡ്രം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന് 2024-25 ൽ 39.07 കോടി രൂപയുടെ റെക്കോർഡ് ലാഭം നാല് തെക്കൻ ജില്ലകളിലെ ക്ഷീരകർഷകർക്ക് ഉയർന്ന ലാഭവിഹിതം
- ASHVIN RAJ

- Jul 9
- 1 min read

തിരുവനന്തപുരം:മിൽമയുടെ തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ (TRCMPU) 2024-25 കാലയളവിൽ 39.07 കോടി രൂപയുടെ റെക്കോർഡ് ലാഭം നേടി, ലാഭവിഹിതം ഇതിനകം നാല് തെക്കൻ ജില്ലകളിലെ ക്ഷീരകർഷകർക്ക് അഡീഷണൽ പ്രൈസ് ഇൻസെന്റീവായും കാലിത്തീറ്റ സബ്സിഡിയായും കൈമാറി. ഒരു ദശാബ്ദത്തിനിടെ ടിആർസിഎംപിയു നേടിയ ഏറ്റവും ഉയർന്ന ലാഭമാണിതെന്നും ഇതിൽ 35.08 കോടി രൂപ അഡീഷണൽ പ്രൈസ് ഇൻസെന്റീവായും 3.06 രൂപ കാലിത്തീറ്റ സബ്സിഡിയായും കർഷകർക്ക് കൈമാറിയതായും ചെയർമാൻ മണി വിശ്വനാഥ് പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ടി.ആർ.സി.എം.പി.യുവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ഷീര സഹകരണ സംഘങ്ങളിലെ ക്ഷീരകർഷകർക്ക് ഇതിനകം ആനുകൂല്യങ്ങൾ ലഭിച്ചു കഴിഞ്ഞു. വേനൽക്കാല ദുരിതാശ്വാസ നടപടിയായി, 2025 ഏപ്രിലിൽ കർഷകർക്ക് ഒരു ലിറ്റർ പാലിന് 8 രൂപ അഡീഷണൽ ഇൻസെന്റീവ് നൽകാനും ടി.ആർ.സി.എം.പി.യു ബോർഡ് തീരുമാനിച്ചു. ഇതോടെ, പാലിന്റെ സംഭരണവില ലിറ്ററിന് 53.13 രൂപയായി ഉയരുമെന്നും മണി വിശ്വനാഥ് പറഞ്ഞു.
ക്ഷീരമേഖലയുടെ സമഗ്ര വികസനവും കർഷകരുടെ ക്ഷേമവും ലക്ഷ്യമിട്ട്, 2025-26 സാമ്പത്തിക വർഷത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനായി ടിആർസിഎംപിയു 27 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്ന് മാണി വിശ്വനാഥും ടിആർസിഎംപിയു മാനേജിംഗ് ഡയറക്ടർ ഡോ. പി.മുരളിയും പറഞ്ഞു. 2023 ഡിസംബറിൽ നിലവിലെ ബോർഡ് ചുമതലയേറ്റതിനുശേഷം, ക്ഷീരകർഷകരുടെ ഉൽപ്പാദനക്ഷമതയും ക്ഷേമപ്രവർത്തനങ്ങളും മെച്ചപ്പെടുത്തുന്നതിനായി ഏകദേശം 30 കോടി രൂപ ചെലവഴിച്ചു.
ക്ഷീര കർഷക കുടുംബങ്ങൾക്കായുള്ള ക്ഷേമ പദ്ധതികളിൽ വിവാഹ സഹായ പദ്ധതിയായ 'ക്ഷീര സുമംഗലി', വൈദ്യസഹായ പദ്ധതിയായ 'സാന്ത്വന സ്പർശം', പെൺകുട്ടികൾക്കുള്ള സമ്പാദ്യ പദ്ധതിയായ 'ക്ഷീര സൗഭാഗ്യ' എന്നിവ ഉൾപ്പെടുന്നു. കൂടാതെ, ഈ കാലയളവിൽ ടിആർഎംസിപിയു സബ്‌സിഡി നിരക്കിൽ സൈലേജ്, കന്നുകുട്ടികളെ ദത്തെടുക്കൽ, സബ്‌സിഡി പ്രീമിയമുള്ള കന്നുകാലി ഇൻഷുറൻസ്, കന്നുകാലി തീറ്റ സബ്‌സിഡി പദ്ധതി എന്നിവയുൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കിയിരുന്നു. ഈ കാലയളവിൽ ടിആർഎംസിപിയു ഫലപ്രദമായ വിപണി വിപുലീകരണ സംരംഭങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.
.png)


Comments