ഐടിയിൽ ചരിത്രമുന്നേറ്റം
- ASHVIN RAJ

- Jul 9
- 2 min read

2016-17 വർഷം കേരളത്തിലെ പ്രധാന ഐ.ടി പാർക്കുകളായ ടെക്നോപാർക്ക് തിരുവനന്തപുരം, ഇൻഫോ പാർക്ക് കൊച്ചി, സൈബർ പാർക്ക് കോഴിക്കോട് എിവിടങ്ങളിൽ ഉണ്ടായിരുന്ന 155.85 ലക്ഷം ചതുരശ്ര അടി ബിൽറ്റ്-അപ്പ് സ്‌പേസ് എന്നത് നിലവിൽ 223 ലക്ഷം ചതുരശ്ര അടി ആണ്.
2016-17 വർഷം 702 കമ്പനികളും 84,728 ജീവനക്കാരും ഉണ്ടായിരുന്നിടത്ത് നിലവിൽ 1,156 കമ്പനികളും 1,47,200 ജീവനക്കാരുമുണ്ട്. 2016-17 സാമ്പത്തിക വർഷത്തിൽ 98.50 കോടി രൂപ വാടകയിനത്തിൽ വരുമാനം ഉണ്ടായിരുന്നിടത്ത് ഇത് 150 കോടി രൂപയാണ്. 2016-17 സാമ്പത്തിക വർഷത്തിൽ 8,003 കോടി രൂപയുടെ ഐ.ടി കയറ്റുമതി ഉണ്ടായിരുന്നിടത്ത് ഇന്ന് ആകെ ഐ.ടി കയറ്റുമതി 24,793 കോടി രൂപയാണ്.
ടെക്നോപാർക്ക് തിരുവനന്തപുരം
ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറിയ 2016-17 വർഷം 85 ലക്ഷം ചതുരശ്ര അടി ബിൽറ്റ്-അപ്പ് സ്‌പേസ് ഉണ്ടായിരുന്ന ടെക്നോപാർക്ക് തിരുവനന്തപുരത്തിന് നിലവിൽ 127.20 ലക്ഷം ചതുരശ്ര അടിയാണുളളത്. 370 കമ്പനികളും 51,860 ജീവനക്കാരും ഉണ്ടായിരുന്നിടത്ത് നിലവിൽ 490 കമ്പനികളും 75,000 ജീവനക്കാരുമുണ്ട്. 2016-17 സാമ്പത്തിക വർഷത്തിൽ 5,000 കോടി രൂപയുടെ ഐ.ടി കയറ്റുമതിയും 69 കോടി രൂപ വാടകയിനത്തിൽ വരുമാനവും ഉണ്ടായിരുന്നിടത്ത് ഇത് യഥാക്രമം 13,255 കോടി രൂപയും 97 കോടി രൂപയുമാണ്.
ക്രെഡിറ്റ് റേറ്റിങ് ഇൻഫർമേഷൻ സർവീസ് ഓഫ് ഇന്ത്യ ലിമിറ്റഡ് (CRISIL) ടെക്നോപാർക്കിന് ശരിയായ സാമ്പത്തിക പുരോഗതി നിലനിർത്തുന്നതിനും ശക്തമായ സാമ്പത്തിക സ്ഥിതി സുഗമമാക്കിയതിനുമുള്ള അംഗീകാരമായി തുടർച്ചയായ മൂന്നാം വർഷവും A+ Stable റേറ്റിങ് നൽകുകയുണ്ടായി.
ഇൻഫോ പാർക്ക് കൊച്ചി
2016-17 വർഷം 70 ലക്ഷം ചതുരശ്ര അടി ബിൽറ്റ്-അപ്പ് സ്‌പേസ് ഉണ്ടായിരുന്ന ഇൻഫോ പാർക്ക് കൊച്ചിക്ക് നിലവിലത് 92.62 ലക്ഷം ചതുരശ്ര അടിയാണ്. 2016-17 വർഷം 328 കമ്പനികളും 32,800 ജീവനക്കാരും ഉണ്ടായിരുന്നിടത്ത് നിലവിൽ 582 കമ്പനികളും 70,000 ജീവനക്കാരുമുണ്ട്. 2016-17 സാമ്പത്തിക വർഷത്തിൽ 3,000 കോടി രൂപയുടെ ഐ.ടി കയറ്റുമതിയും 29.27 കോടി രൂപ വാടകയിനത്തിൽ വരുമാനവും ഉണ്ടായിരുന്നിടത്ത് യഥാക്രമം 11,417 കോടി രൂപയും 53.27 കോടി രൂപയുമാണ് നിലവിൽ.
സൈബർ പാർക്ക് കോഴിക്കോട്
2016-17 വർഷം 12,000 ചതുരശ്ര അടി ബിൽറ്റ്-അപ്പ് സ്‌പേസ് ഉണ്ടായിരുന്ന സൈബർ പാർക്ക് കോഴിക്കോടിന് നിലവിൽ 3,00,000 ചതുരശ്ര അടി ബിൽറ്റ്-അപ്പ് സ്‌പേസ് ഉണ്ട്. 2016-17 വർഷം നാല് കമ്പനികളും 68 ജീവനക്കാരും ഉണ്ടായിരുന്നിടത്ത് നിലവിൽ 84 കമ്പനികളും 2,200 ജീവനക്കാരുമുണ്ട്. 2016-17 സാമ്പത്തിക വർഷത്തിൽ 2.97 കോടി രൂപയുടെ ഐ.ടി കയറ്റുമതിയും 22.52 ലക്ഷം രൂപ വാടകയിനത്തിൽ വരുമാനവും ഉണ്ടായിരുന്നിടത്ത് അത് യഥാക്രമം 121 കോടി രൂപയും 9.67 കോടി രൂപയുമായി മാറി.
കേരള സ്റ്റാർട്ടപ്പ് മിഷൻ
2016-17 വർഷം 46,725 ചതുരശ്ര അടി ബിൽറ്റ്-അപ്പ് സ്‌പേസ് ഉണ്ടായിരുന്ന കേരള സ്റ്റാർട്ടപ്പ് മിഷന് നിലവിൽ 2,94,174 ചതുരശ്ര അടി ബിൽറ്റ്-അപ്പ് സ്‌പേസ് ആണുള്ളത്. 2016-17 വർഷം 300 കമ്പനികളും 3000 ജീവനക്കാരും ഉണ്ടായിരുന്നിടത്ത് നിലവിൽ 6,100 കമ്പനികളും 65,000 ജീവനക്കാരുമുണ്ട്. 2016-17 സാമ്പത്തിക വർഷത്തിൽ 68 ലക്ഷം രൂപ വാടകയിനത്തിൽ വരുമാനം ഉണ്ടായിരുന്നിടത്ത് ഇ് 7.40 കോടി രൂപയാണ്. 2022-23 വർഷം ദുബായ്, ബെൽജിയം എന്നീ രാജ്യങ്ങളിലും 2023-24 വർഷം യു.എസ്.എ, ജർനി, ഫിൻലാൻഡ് എന്നീ രാജ്യങ്ങളിലും പ്രവൃത്തികൾ വ്യാപിപ്പിക്കാനായി.
.png)


Comments