ഡിജിറ്റൽ ഇവന്റ് കലണ്ടറുമായി ടൂറിസം വകുപ്പ്
- ASHVIN RAJ

- Jul 7
- 1 min read

ആഘോഷങ്ങളുടെ നാടാണ് കേരളം. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി ടൂറിസം വകുപ്പ് തയാറാക്കിയ ഡിജിറ്റൽ ഇവന്റ് കലണ്ടർ ശ്രദ്ധ നേടുകയാണ്. ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആണ് കലണ്ടർ പുറത്തിറക്കിയത്. 2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ കേരളത്തിൽ നടക്കുന്ന തിരഞ്ഞെടുത്ത 101 ഉത്സവങ്ങളും പെരുന്നാളുകളും മറ്റ് ആഘോഷപരിപാടികളുമാണ് ഡിജിറ്റൽ കലണ്ടറിലുള്ളത്. പരിപാടികളെക്കുറിച്ചുള്ള 75 വിഡിയോകൾ, ചിത്രങ്ങൾ, ലഘുവിവരണങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര, വിദേശ വിനോദസഞ്ചാരികൾക്ക് ഉത്സവങ്ങൾ മുൻകൂട്ടി പരിചയപ്പെടുത്തുകയാണ് കലണ്ടറിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇതനുസരിച്ചു യാത്രാപദ്ധതികൾ മുൻകൂട്ടി തയാറാക്കാനാകും. കേരളത്തിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാനും ടൂറിസം ഇടങ്ങളെ കൂടുതൽ പരിചയപ്പെടുത്താനും ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു.
.png)


Comments