top of page

നഗരങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആരംഭിക്കാം ക്ളൗഡ് കിച്ചൺ

  • Writer: ASHVIN RAJ
    ASHVIN RAJ
  • Jul 8
  • 1 min read
ree

കേരളം പുതിയ കാലഘട്ടത്തിൽ നൂതന ആശയങ്ങളുടെ രൂപീകരണത്തിനും പുതിയ ബിസിനസ്സുകളുടെ പരീക്ഷണത്തിനും വേദിയാവുകയാണ്. അവയിൽ പലതും നിലവിലുള്ള ബിസിനസ് മോഡലുകളുടെ പോരായ്മ പരിഹരിച്ച് ഉപഭോക്താക്കളുടെ ആവശ്യകതകൾ വേഗത്തിലും എളുപ്പത്തിലും നിറവേറ്റുന്നവയാണ്. നിലവിലുള്ള സംവിധാനത്തിന് അപ്പാടെയുള്ള ബദൽ ബിസിനസ് മോഡലുകളും രൂപപ്പെടുന്നുണ്ട്. പുതിയ തലമുറയും നാല്പത് വയസ്സ് കഴിഞ്ഞവരും ഇത്തരം ബിസിനസ്സ്  മോഡലുകൾ രൂപപ്പെടുത്തുന്നതിന് മുന്നിലുണ്ട്. നിലവിലുള്ള  ബിസിനസ്സ് മോഡലുകളിൽ വ്യക്തികളും സമൂഹവും നേരിടുന്ന പരിമിതികൾക്കുള്ള പരിഹാരങ്ങൾ സംരംഭങ്ങളാകുമ്പോൾ അവ വേഗത്തിൽ സ്വീകാര്യത നേടുന്നു. കാലഘട്ടത്തിന്റെ ആവശ്യകത ഭാഗമായി രൂപപ്പെട്ട ഒരു ബിസിനസ്സ് മോഡലാണ് ക്ളൗഡ് കിച്ചൺ.ഒരു കേന്ദ്രീകൃത അടുക്കളയിൽ ഭക്ഷ്യ വിഭവങ്ങളുണ്ടാക്കി ഉപഭോക്താക്കൾക്ക്  നേരിട്ടും ഹോട്ടലുകൾക്കും വില്പന കേന്ദ്രങ്ങൾക്കും എത്തിച്ചും നല്കുന്ന രീതിയാണ് ക്ളൗഡ് കിച്ചൺ ന്റെ ബിസിനസ്സ് മോഡൽ.

Comments


bottom of page