കേരളത്തിൽ സാധ്യതയുള്ള 2 സംരംഭങ്ങൾ
- ASHVIN RAJ

- Jul 9
- 4 min read
ഡോ. ബൈജു നെടുംകേരി
ചെയർമാൻ ആഗ്രോപാർക്ക്, പിറവം

കേരളത്തിൽ 2024-25 സാമ്പത്തിക വർഷം വ്യവസായ രംഗത്ത് വലിയ പുരോഗതി ഉണ്ടായ വർഷമാണ്. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാം സ്ഥാനത്ത് എത്തി. അതിന്റെ ഫലമായി തന്നെ ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിലൂടെ സംസ്ഥാനത്ത് വൻകിട പദ്ധതികൾ പ്രഖ്യാപിക്കാൻ പ്രമുഖ സ്ഥാപനങ്ങൾ രംഗത്തെത്തി. സാധാരണക്കാരായ ആളുകൾക്ക് പോലും വ്യവസായം ആരംഭിക്കാൻ കഴിയും എന്ന ആത്മവിശ്വാസം പകരാൻ സർക്കാരിന് കഴിഞ്ഞു എന്നുള്ളതാണ് പ്രധാനം. സംരംഭകത്വ സഭകൾ ഗ്രാമങ്ങളിൽ പോലും വ്യവസായ സൗഹൃദ ആവാസ വ്യവസ്ഥയുടെ മേന്മകൾ പ്രചരിപ്പിക്കുന്നതിന് സഹായകമായി പുതിയ സാമ്പത്തിക വർഷത്തിൽ സംരംഭക രംഗത്ത് വലിയ കുതിച്ച് ചാട്ടമാകും കേരളത്തിലുണ്ടാവുക.5 കുതിരശക്തി വരെയുള്ള മോട്ടറുകൾ കൂടി വീടുകളിൽ ഉപയോഗിക്കാനുള്ള അനുമതി ലഭ്യമാക്കിയതോടെ വ്യവസായ രംഗം കൂടുതൽ ആകർഷകമായി. പുതുവർഷത്തിൽ തുടങ്ങാവുന്ന രണ്ട് സംരംഭങ്ങൾ ചുവടെ:
കായം നിർമ്മാണം
കേരളത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ആരംഭിക്കാൻ കഴിയുന്ന ഒരു ചെറുകിട സംരംഭമാണ് കായം നിർമ്മാണം
സാധ്യതകൾ
പെരുംകായം നിർമ്മാണത്തിന്റെ കുത്തക അന്യസംസ്ഥാനങ്ങൾക്കാണ്. നമ്മുടെ നാട്ടിലെ പല കമ്പികളും തമിഴ്നാട്ടിൽ നിന്ന് കായം വാങ്ങി സ്വന്തം ലേബൽ പതിച്ച് വിപണിയിലിറക്കുന്നുണ്ട്. കറികൾക്കും മസാലകൾക്കും അച്ചാർ നിർമ്മാണത്തിനും മരുന്ന് നിർമ്മാണത്തിനുമെല്ലാം കായം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. കേരളത്തിൽ കായത്തിന്റെ ഉപഭോഗം ധാരാളമായുണ്ട്. ഈ മാർക്കറ്റ് പ്രയോജനപ്പെടുത്തി കേരളത്തിൽ തന്നെ കായം നിർമ്മാണം ആരംഭിക്കുന്നത് വഴി പുതുമയുള്ള ഒരു വ്യവസായത്തിന് തുടക്കം കുറിക്കാൻ സാധിക്കും. കേരളത്തിൽ ഉത്്പാദകർ കുറവാണ് എന്നതുതന്നാണ് ഏറ്റവും വലിയ സാധ്യത. സാങ്കേതിക വിദ്യ ലഭിക്കേണ്ടതിനാൽ വളരെ പെട്ടന്ന് മറ്റൊരാൾക്ക് ആരംഭിക്കാൻ കഴിയുന്നതല്ല കായം നിർമ്മാണം. ചെറിയ മുതൽ മുടക്കും ടി വ്യവസായത്തിന്റെ സാധ്യത വർധിപ്പിക്കുന്നു.സ്ത്രീ തൊഴിലാളികളെ ഉപയോഗിച്ച് കായം നിർമ്മാണം മുന്നോട്ട് കൊണ്ടുപോകാവുന്നതാണ്.
മാർക്കറ്റിങ്
വിതരണക്കാരെ നിയമിച്ചുള്ള വിപണനരീതിയാണ് അഭികാമ്യം.18 മാസം വരെ സൂക്ഷിപ്പ് കാലാവധിയുള്ളതിനാൽ വിപണിയിൽ നിന്ന് തിരിച്ചെടുക്കേണ്ടുന്ന അവസ്ഥ ഉണ്ടാവുന്നില്ല. കേരളത്തിൽ നിന്നുള്ള കായപ്പൊടി എന്ന നിലയിൽ കൂടുതൽ പ്രമോട്ട് ചെയ്യാനും സാധിക്കും. വിതരണക്കാരെ നിയമിക്കുന്നതിനൊപ്പം വലിയ മൊത്ത വ്യാപാരികൾക്ക് നേരിട്ട് എത്തിക്കുന്ന രീതിയും പരീക്ഷിക്കാവുന്നതാണ്.വെജിറ്റേറിയൻ റെസ്റ്റോറന്റുകളും കാറ്ററിംഗ് യൂണിറ്റുകളും വ്യാപകമാകുന്ന ഇക്കാലത്ത് ഉത്്പാദകനിൽ നിന്ന് നേരിട്ട് ഇത്തരം വലിയ ഉപഭോതാക്കളിലേക്കു നേരിട്ടെത്തിക്കുന്ന രീതി കൂടുതൽ ലാഭകരവും ആകർഷീയണവുമാണ് .വെജിറ്റേറിയൻ റെസ്റ്റോറന്റുകളും കാറ്ററിംഗ് സ്ഥാപനങ്ങളും കായം പ്രതിമാസം 10 കിലോ വരെ ഉപയോഗിക്കുന്നുണ്ട് .ഇത്തരം വിപണി മാത്രം കേന്ദ്രികരിച്ചാൽ പോലും നല്ല വില്പന നേടാനാകും.
നിർമ്മാണരീതി
അഫ്ഗാനിസ്ഥാനിൽ വളരുന്ന അസഫോയിറ്റിഡ എന്ന ചെടിയിൽ നിന്നാണ് കായം(അസഫോയിറ്റിഡ) ഉല്പാദിപ്പിക്കുന്നത്. അസഫോയിറ്റിഡ പേസ്റ്റ് രൂപത്തിലും ഖരരൂപത്തിലും ലഭിക്കും. കായം പൗഡർ നിർമ്മിക്കുന്നതിനായി വൃത്തിയാക്കിയ ഗോതമ്പിൽ നിന്നും നിർമ്മിച്ചെടുത്ത ഗോതമ്പ്‌പൌഡർ അറബിക് ഗം ചേർത്ത് പരുവപ്പെടുത്തും. തുടർന്ന് പൾവെറൈസർ ഉപയോഗിച്ച് പൊടിച്ച അസഫോയിറ്റിഡ നിശ്ചിത ശതമാനം ഗോതന്പ് മാവിൽ ചേർത്ത് ബ്ലെൻഡ് ചെയ്ത് അരോമ നഷ്ടപ്പെടാത്ത ബോട്ടിലുകളിൽ നിറച്ച് സൂക്ഷിക്കാം. കായം കേക്ക് നിർമ്മിക്കുന്നതിന് ഗോതമ്പ് പൗഡറും അറബിക് ഗം ചേർത്ത് പരുവപ്പെടുത്തിയ ശേഷം നിശ്ചിത ശതമാനം അസഫോയിറ്റിഡ ചേർത്ത് മിക്‌സ് ചെയ്ത് കടുകെണ്ണ ചേർത്തുള്ള പ്രിക്രീയ കൂടി പൂർത്തീകരിച്ച് കേക്ക് രൂപത്തിലുള്ള കഷണങ്ങളാക്കി മാറ്റി പ്ലാസ്റ്റിക് കവറിൽ പായ്ക്ക് ചെയ്തതിനു ശേഷം മാർക്കറ്റിൽ എത്തിക്കും.
മൂലധന നിക്ഷേപം
1.പൾവെറൈസർ = 38,000.00
2.ബ്ലൻഡർ = 45,000.00
3.അനുബന്ധ സംവിധാനങ്ങൾ, പാത്രങ്ങൾ, കവർ = 25,000.00
ആകെ = 1,08,000.00
പ്രവർത്തന വരവ് - ചിലവ് കണക്ക്
(പ്രതിദിനം 50 സഴ കായം പൌഡർ നിർമ്മിച്ച് വിതരണം നടത്തുന്നതിനുള്ള ചിലവ് )
അസഫോയിറ്റിഡ = 17,500.00
ഗോതമ്പ്് പൗഡർ= 2,000.00
ജീവനക്കാരുടെ വേതനം = 1,000.00
പായ്ക്കിംഗ് കണ്ടെയ്നറുകൾ, ലേബൽ തുടങ്ങിയവ= 2,500.00
വൈദ്യുതി ചാർജ്, അനുബന്ധ ചിലവുകൾ= 1,000.00
പലവക = 1,000.00
ആകെ = 25,000.00
വരവ്
(50 കിലോ കായം പൗഡർ 100ഗ്രാം വീതമുള്ള 500 കണ്ടെയ്നറുകളിൽ നിറച്ച് വില്പന നടത്തുന്‌പോൾ ലഭിക്കുന്നത്)
100ഗ്രാം കായപ്പൊടി എംആർപി = 175.00
വില്പനക്കാരുടെ 35% കമ്മീഷൻ കിഴിച്ച് ഉല്പാദകന് ലഭിക്കുന്നത് = 113.75
500* 113.75 = 56,875.00
ലാഭം
56,875.00 - 25,000.00 = 31,875.00
സാങ്കേതികവിദ്യ - പരിശീലനം
കായം പൗഡറും കായം കേക്കും നിർമ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യയും പരിശീലനവും പിറവം അഗ്രോപാർക്കിൽ ലഭിക്കും . 0485-2242310
ലൈസൻസ് - സബ്സിഡി
ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലൈസൻസ്, ഉദ്യോഗ് ആധാർ, ജി.എസ്.ടി. എന്നിവ നേടിയിരിക്കണം. മൂലധന നിക്ഷേപത്തിന് അനുസൃതമായ സബ്സിഡി വ്യവസായ വകുപ്പിൽ നിന്ന് ലഭിക്കും.
തെർമൽ പേപ്പർ റോൾ നിർമാണം

കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിനും പരിസ്ഥിതിക്കും ഇണങ്ങുന്ന വ്യവസായങ്ങൾക്ക് നമ്മുടെ നാട്ടിൽ ഏറെ പ്രസക്തിയുണ്ട് . ഉപഭോക്തൃ സംസ്ഥാനമായി നിലനിൽക്കുന്ന കേരളത്തിന്റെ മാർക്കറ്റ് സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി കേരളത്തിൽ തന്നെ നിർമ്മിച്ച് വില്പന നടത്താൻ കഴിയുന്ന നിരവധി ഉല്പന്നങ്ങളുണ്ട്. ലൈസൻസിംഗ് നടപടിക്രമങ്ങൾ സുഗമം ആയതോടെ ഇപ്പോൾ കേരളത്തിലെ വീടുകളിൽ തന്നെ വ്യവസായം ആരംഭിക്കാം എന്ന സ്ഥിതി വന്നിരിക്കുന്നു . പുറത്തുപോയി ജോലി ചെയ്യാൻ സാഹചര്യങ്ങൾ അനുവദിക്കാത്ത വീട്ടമ്മമാർക്കും , ഒഴിവു സമയം പ്രയോജനപ്പെടുത്തി ചെറുകിട സംരംഭത്തിലൂടെ അധിക വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്കും വീടുകളിൽ വ്യവസായം ആരംഭിക്കാൻ ഇപ്പോൾ കേരളത്തിൽ അവസരമുണ്ട്. കേരളീയരുടെ ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന നിരവധി ആയിട്ടുള്ള ഉൽപ്പന്നങ്ങൾ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ കേരളത്തിൽ തന്നെ നിർമ്മിക്കാനാകും. ഇത്തരം ചെറുകിട ഉല്പാദക സംരംഭങ്ങൾ കൂടുതൽ രൂപപ്പെടുന്നതോടെ നമ്മുടെ സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും സമ്പദ് വ്യവസ്ഥ ചലനാത്മകമാവുകയും ചെയ്യും.
സംരംഭക വർഷാചരണത്തിന്റെ തുടർച്ചയായി കേരളത്തിലാകമാനം ഒരു സംരംഭക സൗഹൃദ സാമൂഹിക അന്തരീഷം രൂപപ്പെട്ടിട്ടുണ്ട്.യുവാക്കളും വനിതകളും സംരംഭങ്ങളെകുറിച്ച് കൂടുതലായി ചിന്തിക്കുന്നു. പരാജയ സാധ്യത കുറവുള്ള കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന ചെറുകിട ഉല്പാദക യൂണിറ്റുകളാണ് കൂടുതൽ പ്രസക്തമാവുന്നത് .കേരളത്തിൽ സത്യതയുള്ള ചെറുകിട സംരംഭമാണ് തെർമൽ പേപ്പർ റോൾ നിർമാണം.
തെർമൽ പേപ്പർ റോൾ
തെർമൽ പ്രോസസിംഗ് പ്രക്രിയയിലൂടെ കെമിക്കൽ കോട്ടിങ് നടത്തിയട്ടുള്ള ഫൈൻ പേപ്പറുകളാണ് തെർമൽ പേപ്പർ. തെർമൽ പേപ്പർ റീലുകളെ ചെറിയ റോളുകളാക്കി മാറ്റിയാണ് തെർമൽ പേപ്പർ റോളുകൾ നിർമിക്കുന്നത്. ആധുനിക കാലത്ത് പോർട്ടബിൾ പ്രിന്ററുകളുടെ ഉപയോഗം വർധിച്ച് വരുകയാണ്.എ ടി എം കൗണ്ടറുകൾ,കാർഡ് സ്വിപ്പിങ് മെഷീനുകൾ പോർട്ടബിൾ ട്രിക്കറ്റിംഗ് യന്ത്രങ്ങൾ,പെട്രോൾ പന്പുകൾ,സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് പ്രിന്റിങ് യന്ത്രങ്ങളിൽ എല്ലാം തെർമൽ പേപ്പറുകളാണ് ഉപയോഗിക്കുന്നത്.സാധാരണ പേപ്പറിനെക്കാൾ വേഗത്തിൽ പ്രിന്റ് ചെയ്യാൻ കഴിയും എന്നുള്ളതാണ് തെർമൽ പേപ്പറിന്റെ പ്രത്യേകത.മഷി സാധാരണ പേപ്പറിനെക്കാൾ വേഗത്തിൽ ഉണങ്ങുന്നതിനാലാണ് ഇത് സാധ്യമാകുന്നത്.വിവിധ ഗുണ നിലവാരത്തിലുള്ള തെർമൽ പേപ്പറുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.
സാധ്യത
കേരളത്തിന് ആവശ്യമുള്ള തെർമൽ പേപ്പർ റോളുകൾ ഭൂരിഭാഗവും അന്യ സംസ്ഥാനത്തുനിന്നാണ് കേരളത്തിലേക്കു എത്തുന്നത്.കേരളത്തിൽ നാനോ സംരംഭമായ തെർമൽ പേപ്പർ നിർമാണം ആരംഭിക്കാൻ കഴിയും.കേരളത്തിൽ നിലവിലുള്ള മാർക്കറ്റ് തന്നെയാണ് ഏറ്റവും വലിയ സാധ്യത.അസംസ്‌കൃത വസ്തുക്കളായ തെർമൽ പേപ്പർ റീൽ, പ്ലാസ്റ്റിക് കോർ എന്നിവ സുലഭമായി ലഭ്യമാണ്. കുറഞ്ഞ മുതൽ മുടക്കിൽ സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർക്ക് പോലും തെർമ്മൽ പേപ്പർ റോളുകളുടെ നിർമ്മാണം ആരംഭിക്കാവുന്നതാണ്.
മാർക്കറ്റിങ്
തെർമ്മൽ പേപ്പർ റോൾ വിപണനത്തിനായി നിലവിൽ പേപ്പർ അനുബന്ധ സാമഗ്രികളുടെ വിതരണം നിർവ്വഹിച്ച് വരുന്ന ഏജൻസികളെ കണ്ടെത്തുന്നതാണ് ഉത്തമം. ക്ലാസിഫൈഡ് പരസ്യങ്ങൾ വഴിയും സോഷ്യൽ മീഡിയ പ്രൊമോഷൻ വഴിയും ഏജൻസികളെ കണ്ടെത്താൻ ആകും. പേപ്പർ മാർട്ടുകളും, സ്റ്റേഷനറി ഷോപ്പുകളും, ബുക്ക് ഷോപ്പുകളും കമ്പ്യൂട്ടർ ഉപകരണങ്ങൾ വില്പന നടത്തുന്ന ഷോപ്പുകൾ വഴിയും, നേരിട്ടും വില്പന നടത്തുകയുമാകാം.
നിർമ്മാണരീതി
തെർമൽ ട്രിറ്റഡ് പേപ്പർ റീലുകളിൽ നിന്നാണ് തെർമൽ പേപ്പർ റോളുകൾ നിർമിക്കുന്നത്.അലൻസോ യന്ത്രമാണ് നിർമാണത്തിന് ഉപയോഗിക്കുന്നത്. 55 ജി.എസ്സ്. എം പേപ്പറാണ് പൊതുവിൽ തെർമൽ പേപ്പറുകൾക്ക് ഉപയോഗിക്കുന്നത്. തെർമൽ പേപ്പർ റീലുകൾക്ക് പൊതുവേ 6000 മീറ്റർ നീളവും 130 കിലോഗ്രാം തൂക്കവും ഉണ്ടാവും.കനം കുറഞ്ഞ പ്ലാസ്റ്റിക് കോറുകളിലാണ് തെർമൽ പേപ്പർ ചുറ്റി എടുക്കുന്നത്.ആദ്യം പേപ്പർ റീല് യന്ത്രത്തിൽ ലോഡ് ചെയും തുടർന്ന് പ്ലാസ്റ്റിക് കോറുകൾ യന്ത്രത്തിൽ ലോഡ് ചെയ്ത് പേപ്പർ റീലിനെ പ്ലാസ്റ്റിക് കോറുമായി ബന്ധിപ്പിക്കുന്നു.മെഷീനിൽ പ്രോഗ്രാം ചെയ്തിരിക്കുന്ന നീളം അനുസരിച്ച് പേപ്പർ റീൽ പേപ്പർ റോളുകളായി മാറും.ആവശ്യമുള്ള നീളം എത്തിക്കഴിഞ്ഞാൽ അലൻസോ യന്ത്രം തനിയെ നിലക്കും.ഈ പ്രവർത്തനങ്ങൾ യന്ത്രത്തിൽ സ്ഥാപിച്ചിടുള്ള ഉപകരണങ്ങളാണ് നിയന്ത്രിക്കുന്നത്.2 ഇഞ്ച് ,3 ഇഞ്ച് വീതികളിലാണ് തെർമൽ പേപ്പർ റോളുകൾ നിർമ്മിക്കുന്നത് . നീളം 10 മീറ്റർ, 15 മീറ്റർ , 25 മീറ്റർ , 50 മീറ്റർ എന്നിങ്ങനെ വിപണിയുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് മാറ്റം വരുത്താൻ സാധിക്കും. പേപ്പർ റോളുകൾ 10 എണ്ണം വീതം ബണ്ടിലാക്കിയാണ് വില്പനയ്ക്ക് നല്കുന്നത് . ബണ്ടിലുകൾ കാർട്ടൻ ബോക്സുകളിൽ നിറച്ച് വിതരണക്കാർക്കും എത്തിച്ച് നല്കാം. ഈർപ്പം കയറാത്ത വൃത്തിയുള്ള മുറികളിൽ വേണം പേപ്പറുകൾ സൂക്ഷിച്ച് വയ്ക്കുന്നതും നിർമ്മാണം നടത്തുന്നതും.
പ്രവർത്തന വരവ് ചിലവ് കണക്ക്
ചിലവ്
(പ്രതിദിനം 8 രാ വീതിയുള്ള 30 ാ നീളത്തിൽ 1000 റോളുകൾ നിർമ്മിക്കുന്നതിന്റെ ചിലവ്)
1. തെർമൽ പേപ്പർ - 21,000.00
2. പ്ലാസ്റ്റിക് കോർ - 500.00
3. ലേബർ & ഇലക്ട്രിസിറ്റി - 1500.00
4. ട്രാൻസ്പോർട്ടേഷൻ - 1000.00
ആകെ - 24,000.00
വരവ്
വില്പന വില - 45.00
കമ്മീഷൻ കിഴിച്ച് ഉല്പാദകന് ലഭിക്കുന്നത് - 38.50
വരവ് 38.50*1000 = 38500.00
ലാഭം
38500.00 - 24000.00 = 14500.00
മൂലധന നിക്ഷേപം
1. റോൾ നിർമാണയന്ത്രം- 2,50,000.00
2.അനുബന്ധ സംവിധാനങ്ങൾ- 50,000.00
ആകെ- 50,000.00
യന്ത്രങ്ങൾ, പരിശീലനം
തെർമൽ പേപ്പർ നിർമ്മാണ പരിശീലനവും യന്ത്രവും പിറവം അഗ്രോപാർക്കിൽ ലഭിക്കും. 0485-2999990
ലൈസൻസുകൾ
ഉദ്യം രജിസ്ട്രേഷൻ, ജി.എസ്.ടി , കെ-സ്വിഫ്റ്റ് എന്നിവ നേടി വ്യവസായം ആരംഭിക്കാം. ഓൺലൈനായി ടി ലൈസൻസുകൾക്ക് അപേക്ഷ സമർപ്പിക്കാം
.png)

Comments