top of page

തീരുമാനത്തിൽ കൺഫ്യൂഷൻ വേണ്ടതിൽ ഏതു വേണം?

  • Writer: ASHVIN RAJ
    ASHVIN RAJ
  • Jul 7
  • 2 min read

Updated: Jul 9


ree

ഡോ. സെബിൻ എസ്. കൊട്ടാരം


പല കാര്യങ്ങൾ മുന്നിൽ വരുമ്പോൾ അതിൽ ഏത് തെരഞ്ഞെടുക്കണമെന്നുള്ള കൺഫ്യൂഷൻ പലരിലും ഉണ്ടാകാറുണ്ട്. ഈ സംശയം മൂലം ചിലപ്പോൾ തീരുമാനമൊന്നുമെടുക്കാതെ മുന്നോട്ട് പോകാറുണ്ട്. ചിലപ്പോഴൊക്കെ വീണ്ടുവിചാരമി ല്ലാതെ ധൃതിപിടിച്ച് തീരുമാനമെടുത്ത് കുഴിയിൽ വീഴാറുമുണ്ട്. ശരിയായ തീരുമാനമെടുക്കാനുള്ള ശേഷി വർധിപ്പിക്കുകയാണ് ഇതിനുള്ള പരിഹാരം. രണ്ടോ മൂന്നോ വഴികൾ മുന്നിൽ തെളിയുമ്പോൾ, അതിൽ ഏത് തെരഞ്ഞെടുക്കണമെന്നു ചുരുങ്ങിയ സമയത്തിനുള്ളിൽ തീരുമാനിക്കാനുള്ള കഴിവാണ് ഒരാളുടെ തീരുമാനമെടുക്കാനുള്ള ശേഷി.

ഓരോരുത്തരുടെയും മുൻഗണനകൾ, താൽപര്യങ്ങൾ, ലക്ഷ്യങ്ങൾ, സംതൃപ്തിദായക ഘടകങ്ങൾ എന്നിവ വ്യത്യസ്തമായതിനാൽ തീരുമാനവും വ്യത്യസ്തമായിരിക്കും. ഒരാൾക്ക് നല്ലതെന്ന് തോന്നു ന്നത് മറ്റേയാൾക്ക് അങ്ങനെയാവണമെന്നില്ല. ഉദാഹരണത്തിന്, ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ, ഒരാൾ ശമ്പളത്തിനാണ് മുൻതൂക്കം നൽകുന്നതെങ്കിൽ, മറ്റെയാൾ അംഗീകാരത്തിനും നല്ല തൊഴിൽ അന്ത രീക്ഷത്തിനുമായിരിക്കും മുൻതൂക്കം നൽകുക.

തീരുമാനമെടുക്കൽ ശേഷി ഒരു വ്യക്തിയുടെ ജീവിതത്തിലെ എല്ലാ മേഖലയുമായും ബന്ധപ്പെട്ട് കിടക്കുന്നു. ബ്രേക്ക് ഫാസ്റ്റിന് എന്തുവേണമെന്ന് ആലോചിക്കുന്ന വീട്ടമ്മ മുതൽ ഓഫീസ്, ബിസിനസ്, പഠനം, ജീവിതവുമെല്ലാമായി ബന്ധപ്പെട്ട അനേക കാര്യങ്ങളിൽ ഏതാണ് ഉചിതമായതെന്ന് വേഗത്തിൽ ഉറപ്പിക്കാൻ തീരുമാനമെടുക്കൽ ശേഷി സഹായിക്കും. എങ്കിലും ചിലപ്പോൾ, ചില തീരുമാനങ്ങൾ തെറ്റിപ്പോയെന്ന് ഭാവിയിൽ തോന്നാം. എന്നാൽ നാം തീരുമാനമെടുക്കുന്ന സമയത്ത് അത് ഏറ്റവും ഉചിതമായിരുന്നുവെന്നത് മനസ്സിലാക്കണം. പ്രശ്‌നപരിഹാരശേഷി കൂടിയാണത്. പല കഴിവുകൾ ചേരു ന്നതാണ് തീരുമാനമെടുക്കൽ ശേഷി.

വിശകലനശേഷി

പല കാര്യങ്ങൾ വിശകലനം ചെയ്ത്, അതിന്റെ ഗുണവും ദോഷ വും പരിശോധിച്ച് തീരുമാനത്തിലേക്ക് നയിക്കുന്നതാണ് ആദ്യപടി.

ക്രിയാത്മകശേഷി

ഒരു കാര്യത്തിന്റെ ഫലത്തെക്കുറിച്ച് ലഭ്യമായ വിവരങ്ങൾക്കപ്പുറം ക്രിയാത്മകമായി ചിന്തിച്ച് തീരുമാനമെടുക്കാനുള്ള കഴിവാണത്. ഇതിനായി ക്രിയാത്മക ചിന്താശേഷി വളർത്തിയെടുക്കണം. ശാന്തമായ മനസിൽ നിന്ന് ക്രിയാത്മകമായ ചിന്തകൾ ഉടലെടുക്കൂ. മാനസിക സമ്മർദ്ദം, മാനസിക സംഘർഷം, ഉത്കണ്ഠ എന്നിവ ക്രിയാത്മകമായി ചിന്തിക്കാനുള്ള ശേഷി കുറയ്ക്കും. മനസ് ആകെ ശൂന്യമാ യിരിക്കും.

സംയോജിത ശേഷി

സംഘടനയിലോ, സ്ഥാപനത്തിലോ, കുടുംബത്തിലോ ഒന്നിലധികം പേരുടെ അഭിപ്രായങ്ങൾ തേടിയ ശേഷം ഉചിതമായ തീരുമാന ത്തിലെത്താൻ വേണ്ട കഴിവാണ് സംയോജിത ശേഷി. പലരും പറയുന്ന ത് അവരുടെ വീക്ഷണങ്ങളായിരിക്കും. അതിനെയെല്ലാം ശരിയായി

വിലയിരുത്തി വേണം ഉചിതമായ തീരുമാനങ്ങളെടുക്കാൻ. വ്യക്തി താല്പര്യങ്ങളേക്കാൾ, നിങ്ങൾ ലക്ഷ്യം വയ്ക്കുന്ന കാര്യത്തിന് ഏറ്റവും ഗുണകരമായതാവണം ഇപ്പോഴെടുക്കുന്ന തീരുമാനം.

ലക്ഷ്യം പ്രധാനം

രണ്ടുതരം തീരുമാനങ്ങളുണ്ട്. തൽക്കാലം മെച്ചം തരുന്ന തീരുമാ നങ്ങളും, ദീർഘകാലത്തേയ്ക്ക് ജീവിതത്തിൽ/ജോലിയിൽ ഗുണ കരമാവുന്ന തീരുമാനങ്ങളും.

ഹ്രസ്വകാലത്തേക്ക് ഗുണം തരുന്ന തീരുമാനങ്ങളുണ്ട്. അവ മൂലമുള്ള മെച്ചം കുറച്ചുകാലത്തേയ്ക്ക് മാത്രമായിരിക്കും. അതേസ മയം, ഭാവിയെ മുൻകൂട്ടിക്കണ്ട്, ദീർഘവീക്ഷണത്തോടെയെടുക്കുന്ന തീരുമാനങ്ങൾ ദീർഘകാലത്തേയ്ക്ക് ഗുണം തരുന്നവയായി രിക്കും. ഉദാഹരണത്തിന്, നിങ്ങൾ ഒരു ജോലിക്ക് അപേക്ഷിക്കുന്നു വെന്ന് കരുതുക. ആ ജോലി ഭാവിയിലെ നിങ്ങളുടെ ലക്ഷ്യത്തിലേക്കെ ത്തിച്ചേരാൻ സഹായകരമല്ലായെങ്കിൽ, മറ്റ് ആകർഷക ഘടകങ്ങൾ അൽപം കുറഞ്ഞാലും ഭാവിയിലെ ലക്ഷ്യത്തിലേക്ക് നയിക്കുന്ന ജോലി തെരഞ്ഞെടുക്കുക. ഇവിടെ ദീർഘകാല ഗുണമാണ് തീരുമാ നത്തിൽ പ്രതിഫലിക്കേണ്ടത്.

തീരുമാനമെടുക്കൽ ശേഷി എങ്ങനെ മികവുറ്റതാക്കാം.

കൂടുതൽ കാര്യങ്ങളിൽ തീരുമാനമെടുത്ത് ശീലിക്കുക.നേതൃത്വശേഷി വളർത്തുക.സാവധാനം ചിന്തിക്കുക.വേഗത്തിൽ തീരുമാനമെടുക്കുക എന്നതിനർത്ഥം ചിന്തിക്കാതെ എടുത്തുചാടി തീരുമാനിക്കുക എന്നല്ല, മറിച്ച് ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായി ആലോചിച്ച് തീരുമാനത്തിലെത്തുക.

ഉദാഹരണത്തിന്, ബ്രേക്ക് ഫാസ്റ്റിന് എന്തുവേണം എന്നു തീരുമാനിക്കുമ്പോൾ ഇവ ശ്രദ്ധിക്കാം. (1) വീട്ടിലെന്താണ് പാചകത്തിന് ഉള്ളത്. (2) എല്ലാവർക്കും ഇഷ്ടപ്പെടുന്നതും കഴിഞ്ഞ ദിവസം ഉണ്ടാക്കാത്തതും എന്താണ് ? (3) വേറെ പുറത്തുനിന്ന് വാങ്ങാൻ സമയമുണ്ടോ? (4) രാവിലെ യാത്രയോ മറ്റോ ഉണ്ടെങ്കിൽ പെട്ടന്നൊരുക്കാനുള്ളതാണോ? ഇങ്ങനെ ചിന്തിച്ച് തീരുമാനത്തിലെത്താം.

ചെറുത് മുതൽ വലുത് വരെ ഓരോ കാര്യവും ഇങ്ങനെ വിശകലനം ചെയ്ത് ഉചിതമായ തീരുമാനമെടുക്കാം.തീരുമാനമെടുക്കൽ ശേഷി വളർത്തിയാലുള്ള ഗുണങ്ങൾ വിശകലനശേഷി മെച്ചപ്പെടുത്തുന്നു.പ്രശ്‌നപരിഹാരശേഷി കൂടുന്നു. ലക്ഷ്യത്തിന് വ്യക്തത കൂടുന്നു. ആത്മവിശ്വാസം വർദ്ധിക്കുന്നു. സമയക്ലിപ്തത വർദ്ധിക്കുന്നു. ഉത്കണ്ഠയും മാനസിക സമ്മർദ്ദവും കുറയുന്നു. ആശയവിനിമയശേഷി വർദ്ധിക്കുന്നു. ബന്ധങ്ങൾ മെച്ചപ്പെടുന്നു. സംതൃപ്തി കൂടുന്നു. മുൻഗണനാ ക്രമത്തിൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നു. കാര്യങ്ങൾ പ്ലാൻ ചെയ്യാൻ സാധിക്കുന്നു.

Comments


bottom of page