അതിജീവനശേഷി എങ്ങനെ വളർത്താം
- ASHVIN RAJ

- Jul 8
- 3 min read
Updated: Jul 9
ഡോ. സെബിൻ എസ്. കൊട്ടാരം

ആകാശംമുട്ടെ ഉയർന്നുനിൽക്കുന്ന ചില മരങ്ങളെ കാണാം. അതിശക്തമായ കാറ്റിൽ അവയിൽ പലതും നിലംപൊത്തുന്നു. എന്നാൽ വളരെ ഉയരത്തിൽ നിൽക്കുന്ന മുളകളാവട്ടെ അതിശക്തമായ കാറ്റ് അടിക്കുമ്പോൾ അല്പം തല കുമ്പിടുന്നു, കാറ്റ് കടന്നു പോകുമ്പോൾ വീണ്ടും പഴയപോലെ തല ഉയർത്തി നിൽക്കുന്നു.
ജീവിതവും ഇതുപോലെയാണ്, ചിലരാകട്ടെ അപ്രതീക്ഷിതമായ പ്രതിസന്ധികളിൽ തളർന്നുപോകുമ്പോൾ, മറ്റുചിലരാകട്ടെ ആ പ്രതി സന്ധികളെ ശാന്തമായി നേരിട്ട് കൊണ്ട് വീണ്ടും പഴയപടി മുന്നേറുന്നു. പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ സാധാരണ നിലയിലേക്ക് വേഗത്തിൽ മടങ്ങാനുള്ള കഴിവാണ് ഇത്തരക്കാരുടെ ശക്തി.
തിരിച്ചടികളെ നേരിടാനുള്ള കഴിവാണിത്. വെല്ലുവിളികളും പ്രതി സന്ധികളുമുണ്ടാകുമ്പോൾ തിരിച്ചടികളിൽ തളരാതെ, സാധാരണ നിലയിലേക്ക് മടങ്ങിവരാനും വീണ്ടും പ്രവർത്തിക്കാ നുമുള്ള ശക്തിയാണ് അതിജീവന ശേഷി. അപ്രതീക്ഷിതമായുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങളെ ശാന്തമായി അംഗീകരിച്ചുകൊണ്ട് നേരിടാനും പൊരുത്തപ്പെടാനും വീണ്ടും പ്രവർത്തിച്ച് മുന്നേറാനുമുള്ള ശക്തിയാണിത്.
ഇവിടെ പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയല്ല മറിച്ച്, പ്രശ്‌നങ്ങളെയും ബുദ്ധിമുട്ടുകളെയും ശരിയായ രീ തിയിൽ നേരിട്ട് അതിജീവിക്കാൻ ഒരു വ്യക്തിയെ ശക്തിപ്പെടുത്തുന്നു.
അപ്രതീക്ഷിതമായ ഗുരുതര രോഗം, ജോലി നഷ്ടം, ബിസിനസിലെ തകർച്ച, പ്രിയപ്പെട്ടവരുടെ വിയോഗം തുടങ്ങി പല രൂപത്തിലാകാം പ്രയാസങ്ങൾ കടന്നുവ രുന്നത്. അവിടെ അതിജീവനശേ ഷിയുള്ളവർ ഇവയെ ശാന്തമായി നേരിട്ട് ജീവിതത്തെ സാധാരണ നിലയിലേക്ക് മടക്കി കൊണ്ടുവരുന്നു.
ഈശ്വരനിലുള്ള ആശ്രയത്വം അതിജീവനശേഷി വർദ്ധിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്. നാം കാറും കോളും നിറഞ്ഞ കടലിലൂടെ സഞ്ചരിക്കുമ്പോൾ ഭയം തോന്നിയേക്കാം. പക്ഷേ പ്രകൃതിയെ നിയന്ത്രിക്കാൻ കഴിയുന്ന ഈശ്വരനെ ന്റെ സഹായത്തിനുണ്ടെന്ന ചിന്ത ധൈര്യപൂർവ്വം മുന്നോട്ടുപോകാൻ ശക്തിതരുന്നു. അതിജീവനശേഷിയുള്ളവർ പ്രശ്‌നങ്ങളെ ഭയക്കില്ല. മറിച്ച് തലയ്ക്കു മീതെ വെള്ളം വന്നാൽ അതുക്കു മീതെ തോണി എന്ന ചിന്താഗതി വെച്ച് പുല...ജ്ഞനായ എഡിസൺ വിജയിച്ചത്. അപ്പോൾ അദ്ദേഹം പറഞ്ഞ വാക്കു കൾ അതിജീവനശേഷിയുടെ ദൃഷ്ടാന്തമാണ്. ''ഞാൻ പരാജയപ്പെടുകയല്ല, മറിച്ച് പതിനായിരം വഴികൾ ഫലപ്രദമല്ലെന്ന് തിരിച്ചറിയുകയാണ് ചെയ്തത്'' എന്നായിരുന്നു എഡിസന്റെ വാക്കുകൾ.
പരാജയം എന്നത് നിങ്ങളുടെ ജീവിതത്തിന്റെ മുഴുവൻ പരാജയമല്ല. മറിച്ച് ഒരു ശ്രമത്തിന്റെ പരാജയമാണ്. ആ വഴിയിലൂടെ സഞ്ചരിച്ചാൽ ലക്ഷ്യത്തിലെത്തുകയില്ലെന്ന ബോധ്യം ലഭിക്കുന്നു. അതിനാൽ പുതിയ വഴികൾ തേടുകയാണ് വേണ്ടത്. തുടർച്ചയായ തിരിച്ചടികൾക്ക് ശേഷം നിരാശപ്പെട്ട് ശ്രമം ഉപേക്ഷിച്ചിരുന്നെങ്കിൽ എഡിസണ് വൈദ്യുത ബൾബ് കണ്ടുപിടിക്കാൻ കഴിയുമായിരുന്നില്ല. അതിജീവന ശേഷിയുള്ളവർ ഒരിക്കലും പ്രതിസന്ധികളിൽ നിരാശപ്പെട്ട് ഇനി ഒന്നും ചെയ്യാനില്ല എന്ന രീതിയിൽ ജീവിക്കുകയില്ല. അവർ സാഹചര്യങ്ങളെ അംഗീകരിച്ചുകൊണ്ട് അതിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നേറാൻ ശ്രമിക്കും.
അതിജീവന ശേഷിയുള്ളവരുടെ പ്രത്യേകതകൾ
ഇത്തരക്കാർ ബുദ്ധിമുട്ടുകളെ തളർത്തുന്ന അനുഭവങ്ങളായി കരുതാതെ, വെല്ലുവിളികളായി നേരിടും. ഒരിക്കൽ മദർ തെരേസ കൽക്കട്ടയിലെ ഒരു സമ്പന്നന്റെ വീട്ടിലെത്തി പാവങ്ങൾക്ക് വേണ്ടി സഹായം ചോദിച്ചു. ഉടനെ മദറിന്റെ മുഖത്തേക്ക് ആ വ്യക്തി കാർക്കിച്ചു തുപ്പി. മുഖഭാവം മാറ്റാതെ മദർ ആ വ്യക്തിയോട് പറഞ്ഞു: ''ഇത് എനിക്കുള്ളത്, ഇനി എന്റെ കുഞ്ഞുങ്ങൾക്കുള്ളത് തരൂ.
അപ്രതീക്ഷിത പ്രതികരണത്തിൽ പശ്ചാത്തപിച്ച ആ മനുഷ്യൻ പൊട്ടിക്കരഞ്ഞുകൊണ്ട് സഹായ സന്നദ്ധത അറിയിച്ചു. അതിജീവന ശേഷിയുള്ളവർ പരാജയങ്ങളിൽ നിന്നും തെറ്റുകളിൽ നിന്നും തെറ്റായ വ്യക്തികളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് അതിനെ വളർച്ചയ്ക്കുള്ള അവസരമായി കാണും. അവർ ഒരിക്കലുംഅവരുടെ മൂല്യത്തെയോ കഴി വിനെയോ വിലകെട്ടതായി കാണുകയില്ല. 'ഞാനൊരു ഭൂലോക തോൽവിയാണ്' എന്ന മട്ടിൽ ചിന്തിക്കുകയില്ല.
ലക്ഷ്യങ്ങളോടും ജീവിതത്തോ ടും പ്രതിബദ്ധത ഉള്ളവരായിരിക്കും ഇത്തരക്കാർ. ബന്ധ ങ്ങൾ ശാരീരിക- മാനസിക ആ രോഗ്യം, ആത്മീയത, ഉത്തര വാദിത്വങ്ങൾ എന്നിവയെക്കു റിച്ച് ബോധവാന്മാരും ബോധ വതികളും ആയിരിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യും.
സ്വയം നിയന്ത്രിക്കാനും ഏറ്റവും അധികം സ്വാധീനം ചെലുത്താനും കഴിയുന്ന കാര്യങ്ങൾക്കായി ഇത്തരക്കാർ അവരുടെ കൂടുതൽ സമയവും ഊർജ്ജവും വിനിയോഗിക്കും. ഇത് അവരുടെ ആത്മവിശ്വാസവും ആന്തരികശക്തിയും വർദ്ധിപ്പിക്കും. അതേസമയം ഒരാളുടെ നിയന്ത്രണത്തിന് അപ്പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് ഓർത്തു വിഷമിക്കുന്ന വർക്ക് നഷ്ടബോധവും നിസ്സഹായതയും നിഷ്‌ക്രിയത്വവും അനു ഭവപ്പെടും.
എല്ലാം താൽക്കാലികം
ശുഭാപ്തി വിശ്വാസം നിലനിർത്തുന്നത് വഴി കൂടുതൽ അതിജീവന ശേഷിയുള്ളവർ പ്രശ്‌നങ്ങളെയും ദുരിതങ്ങളെയും താൽക്കാലികമായി മാത്രം കാണുന്നു. അതായത് ഒരു തിരിച്ചടിയേയും അവർ സ്ഥിരമായി കാണുന്നില്ല.
കൂട്ടിക്കലർത്തില്ല
അതിജീവനശേഷിയുള്ളവർ ജീവിതത്തിലെ ഒരു മേഖലയിലെ തിരിച്ചടിയെ, മറ്റു മേഖലകളുമായി കൂട്ടിക്കലർത്തുകയോ, ജീവിതത്തിലെ മറ്റു മേഖലകളെ ദോഷകരമായി ബാധിക്കാൻ അനുവദി ക്കുകയോ ഇല്ല.ഇരയല്ല അതിജീവനശേഷിയുള്ളവർ സ്വയം ഒരു ഇരയായി ഒരിക്കലും കരുതില്ല. ഭാവിയെക്കുറിച്ച് പ്രത്യാശയും വ്യക്തമായ ലക്ഷ്യവും അവർക്കുണ്ടായിരിക്കും.
എങ്ങനെ അതിജീവനശേഷി കൂട്ടാം
ശരീരത്തിനും മനസ്സിനും ആവശ്യത്തിനു വിശ്രമം കൊടുക്കുക. ആവശ്യത്തിന് ഉറക്കം, വ്യായാമം എന്നിവ ശീലമാക്കുക. ധ്യാനം, പ്രാർത്ഥന, സദ്ഗ്രന്ഥ വായന എന്നിവയും മികച്ചതാണ്.
മോശം ചിന്തകൾ മനസ്സിൽ വളരാൻ അനുവദിക്കാതെ ശുഭചിന്തകളാൽ മനസ്സിനെ കാത്തുസൂക്ഷിക്കുക.
മോശമായ സാഹചര്യങ്ങളോടുള്ള നിങ്ങളുടെ പ്രതികരണവും ചിന്തയും പരിശോധിക്കുക. അതിൽ സ്വയം തളരുകയും നിരാശപ്പെടുകയും, മനസ്സിൽ വെറുപ്പ് വളർത്തുകയുമാണോയെന്ന് ചിന്തി ക്കുക. വെറുപ്പ്, നിരാശ എന്നിവ നിങ്ങളെ നശിപ്പിക്കുമെന്ന് മനസ്സിലാക്കി അവയിൽ നിന്ന് അകലുക.
തകർച്ചകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ജീവിതത്തിൽ മാറ്റം വരുത്തുക. ബന്ധങ്ങളിലെ വിള്ളൽ, വിശ്വസിച്ചവരുടെ വഞ്ചന, ബിസി നസിലെ തിരിച്ചടി, ജോലി നഷ്ടം മുതലായ ഏതൊരു തിരിച്ചടിയും ഒട്ടേറെ ബോധ്യങ്ങൾ നമുക്ക് പറഞ്ഞു തരുന്നുണ്ട്. അവ തിരുത്തി പ്രവർത്തിക്കുമ്പോൾ ജീവിതം വീണ്ടും തളിർക്കുന്നു.
എങ്ങനെ പ്രതികരിക്കണം ജീവിതത്തിൽ അപ്രതീക്ഷിതമായി മോശം സാഹചര്യങ്ങൾ ഉണ്ടാ കുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് നമ്മളാണ് തീരുമാനി ക്കേണ്ടത്. നിരാശപ്പെട്ട് നിഷേധാത്മക ചിന്തകളുമായി പ്രതികരിക്കുക. അല്ലെങ്കിൽ ശാന്തമായി പ്രശ്‌നത്തെ നേരിട്ട് പുതിയ വഴിക ളിലൂടെ പരിഹാരത്തിന് ശ്രമിക്കാം.
ആത്മവിശ്വാസം വളർത്തുക. .വ്യക്തമായ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനത്തിനിടയ്ക്ക് തിരിച്ചടികളും നിശ്ചലാവസ്ഥയും നേരിട്ടാലും ആത്യന്തിക വിജയം നേടുമെന്ന ഉറച്ച വിശ്വാസം, തളരാതെ കൂടുതൽ ശക്തിയോടെ പ്രവർത്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും.
ശക്തമായ ബന്ധങ്ങൾ വളർത്തുക, നിലനിർത്തുക. കുടുംബത്തിലും ജോലിസ്ഥലത്തും ബിസിനസിലും എല്ലാം ആത്മാർത്ഥമായ നല്ല ബന്ധങ്ങൾ വളർത്തുക. പ്രതിസന്ധി ഘട്ടങ്ങ ളിൽ നിങ്ങളുടെ നന്മ ആഗ്രഹിക്കുന്നവരുടെ പിന്തുണയും സഹാ യവും വിവിധ രൂപത്തിൽ നിങ്ങൾക്ക് ശക്തി പകരും.
നിങ്ങളുടെ പ്രയാസങ്ങൾ നിങ്ങളുടെ നന്മ ആഗ്രഹിക്കുന്നവരുമായി തുറന്നു സംസാരിക്കുക. അത് പുതിയ ആശയങ്ങളും വഴികളും തുറക്കാൻ ഇടയാക്കും.
ഇന്ന് ലോകത്ത് മാറ്റം അതിവേഗതയിലാണ്. ഞാൻ പണ്ട് മുതലേ തുടർന്നുവന്നത് ഇങ്ങനെയാണ്. അതിൽ നിന്ന് മാറില്ല എന്ന് കടുംപിടുത്തം വേണ്ട ചിന്തിക്കാതെ, കാലത്തിന് അനുസരിച്ച് മാറ്റങ്ങൾക്ക് തയ്യാറാവുക.
നിങ്ങളുടെ കഴിവുകളിലും മികവിലും വിശ്വസിക്കുക. ഉദാഹരണ ത്തിന് നിങ്ങൾ ഒരു അഭിനേതാവ് ആണെന്ന് കരുതുക. ഇപ്പോൾ ധാരാളം പുതിയ അഭിനേതാക്കൾ വരുന്നുണ്ട്. അതുകൊണ്ട് ആ മേഖലയിൽ സ്‌കോപ്പ് കുറവാണെന്ന് ചിന്തിക്കാതെ, ധാരാളം പേർ വന്നാലും മികവുള്ളവർ നിലനിൽക്കുമെന്ന് ചിന്തിക്കുക. ആ മികവ് ആർജിക്കുക.
പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാം പോയി' എന്ന് ചിന്തിച്ച് തളരാതെ എല്ലാം തിരികെ പിടിക്കാം' എന്ന ശുഭാപ്തി വിശ്വാസം വളർത്തുക.
മോശമായ അവസ്ഥകളിൽ നിരാശപ്പെട്ട്, നിഷ്‌ക്രിയരായി ഇരിക്കാതെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുക. ഉദാഹരണം വായന, യാത്ര, നടത്തം, പ്രാർത്ഥന, പാചകം, പൂന്തോട്ട പരിപാലനം, എഴുത്ത്...പ്രശ്‌ന പരിഹാര ശേഷി വളർത്തുക.
പ്രശ്‌ന പരിഹാര ശേഷിയുള്ളവർ കൂടുതൽ ഉൽപാദന ക്ഷമതയോടെ മാനസിക സമ്മർദ്ധത്തെ നേരിടുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഒരു വെല്ലുവിളി നേരിടേണ്ടിവരുന്ന അവസരത്തിൽ ഏതൊക്കെ വഴികളിലൂടെ അതിനെ നേരിടാം എന്നതിന്റെ പട്ടിക തയ്യാറാക്കുക. സാധാരണ പ്രശ്‌നങ്ങളെ നേരിടാൻ വ്യത്യസ്ത തന്ത്രങ്ങൾ രൂപപ്പെടുത്തുക. പ്രശ്‌ന പരിഹാര ശേഷി സ്ഥിരമായി പരിശീലിക്കുന്നത് വഴി വലിയ പ്രശ്‌നങ്ങളെ നേരിടാനുള്ള കരുത്ത് ലഭിക്കുന്നു.
പ്രശ്‌നങ്ങൾ തനിയെ പരിഹരിക്കപ്പെട്ടോളു മെന്നോർത്ത് ചിന്തിച്ച് നിഷ്‌ക്രിയമായിരിക്കാതെ ഉടൻ തന്നെ പ്രശ്‌നപരിഹാര നടപടികൾ കൈക്കൊള്ളുക. ഇതുവഴി സാഹചര്യത്തിന്റെ രൂക്ഷത കുറയ്ക്കാൻ കഴിയും.
നിരാശപ്പെട്ടിരിക്കാതെ നിങ്ങളുടെ പ്രവർത്തനത്തിന്റെ പുരോഗതി വിലയിരുത്തി, അടുത്ത ചുവടുവെയ്ക്കുന്നത് പ്ലാൻ ചെയ്യുക.
.png)

Comments