ക്ഷീരമേഖലയിൽ സ്വയംപര്യാപ്തത
- ASHVIN RAJ

- Jul 9
- 2 min read
ചിഞ്ചുറാണിമൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി

വികസന ക്ഷേമപ്രവർത്തനങ്ങളുടെ കാര്യത്തിൽ സമാനതകളില്ലാത്ത മുറ്റേമുണ്ടായ കാലമാണ് കഴിഞ്ഞ ഒൻപത് വർഷം. കേരളത്തിന്റെ സർവതോന്മുഖമായ വികസനം ലക്ഷ്യം വച്ചുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കിയ കാലയളവാണിത്. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും ക്ഷേമം ഉറപ്പാക്കാൻ കഴിയു നിരവധി പദ്ധതികൾക്ക് ഇക്കാലയളവിൽ രൂപം നൽകാൻ സർക്കാരിനായി. മൃഗസംരക്ഷണ -ക്ഷീരവികസന വകുപ്പിലും സമാനതകളില്ലാത്ത വികസനപദ്ധതികൾ നടപ്പാക്കിയ കാലഘട്ടമാണിത്. ക്ഷീരോൽപാദനരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനും ക്ഷീരകർഷകർക്ക് നിരവധിയായ ക്ഷേമപദ്ധതികൾ നടപ്പാക്കാനും ലക്ഷ്യമിട്ടുള്ള നിരവധി നൂതനമായ പദ്ധതികൾ ഇക്കാലയളവിൽ പ്രഖ്യാപിക്കാനായി. ഈ പദ്ധതികൾ ക്ഷീരോൽപാദന മേഖലയുടെ സമഗ്രമായ വളർച്ചയ്ക്കും ക്ഷീര കർഷകരുടെ സാമൂഹിക-സാമ്പത്തിക സുരക്ഷയ്ക്കും സഹായകമായി.
ചികിത്സാസേവനങ്ങൾ വ്യാപിപ്പിച്ചു
മൃഗങ്ങൾക്ക് സമഗ്രമായ ചികിത്സാസേവനങ്ങൾ നൽകുതിനായി വിവിധ പദ്ധതികൾ നടപ്പാക്കി. സംസ്ഥാനത്തെ 29 'ോക്കുകളിൽ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ ആരംഭിച്ചു. അടുത്ത ഘട്ടത്തിൽ 47 ബ്ലോക്കുകളിലേക്കുകൂടി ഈ സേവനം വ്യാപിപ്പിക്കും. 12 കേന്ദ്രങ്ങളിൽ മൊബൈൽ സർജറി യുണിറ്റുകൾ സ്ഥാപിക്കുതിന്റെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. കൊല്ലം, കണ്ണൂർ, എറണാകുളം ജില്ലകളിൽ മൊബൈൽ എക്‌സ്‌റേ, അൾട്രാസൗണ്ട് സ്‌കാനിങ്ങ്, സർജറി സൗകര്യങ്ങളോടുകൂടിയ ടെലി വെറ്ററിനറി യൂണിറ്റുകൾ സ്ഥാപിച്ചു. 31 കേന്ദ്രങ്ങളിൽ 24 മണിക്കൂർ സേവനം ലഭ്യമാക്കി. വെറ്ററിനറി ബിരുദം നേടിയ പുതുമുഖ ഡോക്ടർമാരെ തിരഞ്ഞെടുക്കപ്പെട്ട 60 മൃഗചികിത്സാകേന്ദ്രങ്ങളിൽ ജൂനിയർ റസിഡന്റ് വെറ്ററിനറി ഡോക്ടർമാരായി നിയോഗിച്ചു.
ജീവനോപാധി സഹായം
റീബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 77 കോടി രൂപയുടെ ജീവനോപാധി സഹായങ്ങൾ വിതരണം ചെയ്തു. പശു, ആട്, കിടാരി, കോഴി, പി, താറാവ് വളർത്തൽ, ശാസ്ത്രീയ തൊഴുത്ത് വിതരണം, കാലിത്തീറ്റ സബ്‌സിഡി തുടങ്ങിയ പദ്ധതികൾ നടപ്പാക്കി. 10 ജില്ലകളിൽ ലിംഗനിർണ്ണയം ചെയ്ത ബീജമാത്രകൾ ഉപയോഗിക്കാനുള്ള സൗകര്യം ഏർപ്പെടുത്തി. കുര്യോട്ടുമലയിൽ ഹൈടെക് ഡയറി ഫാം, ആയൂർ തോട്ടത്തറയിൽ നവീന ഹാച്ചറി, പാറശ്ശാലയിൽ ആടുവളർത്തൽ മികവിന്റെ കേന്ദ്രം തുടങ്ങിയവ സ്ഥാപിച്ചു. തിരുവനന്തപുരം കുടപ്പനക്കുിൽ മൾട്ടി സ്‌പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രി പ്രവർത്തനക്ഷമമാക്കി.
പേവിഷ പ്രതിരോധത്തിനായി തദ്ദേശസ്വയംഭരണ വകുപ്പുമായി സഹകരിച്ച് സമഗ്ര വാക്‌സിനേഷൻ യജ്ഞം നടപ്പിലാക്കി. സംസ്ഥാനത്ത് ആദ്യമായി SIAD ൽ (State Itnsitute for Animal Diseases) പേവിഷ പ്രതിരോധ ആന്റിബോഡി നിർണ്ണയ സംവിധാനം ഏർപ്പെടുത്തി. എറണാകുളം, തിരുവനന്തപുരം, പാലക്കാട് എിവിടങ്ങളിലുള്ള ലബോറട്ടറികൾക്ക് NABL അംഗീകാരം ലഭിച്ചു.
കന്നുകാലി ഇൻഷുറൻസ് പരിരക്ഷ
2012-ലെ കേരള പഞ്ചായത്തിരാജ് നിയമപ്രകാരമുള്ള ഫാം ലൈസൻസിന്റെ ചട്ടങ്ങൾ കർഷക സൗഹൃദപരമായി പരിഷ്‌കരിച്ചു. കന്നുകാലി ഇൻഷുറൻസ് പദ്ധതി (ഗോസമൃദ്ധി) 2016 മുതൽ നടപ്പിലാക്കി. 2.5 ലക്ഷം കന്നുകാലികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നു. 2020-21 പദ്ധതിയിൽ ഉൾപ്പെട്ട കർഷകൻ മരണമടഞ്ഞതിന് 5 ലക്ഷം രൂപ ധനസഹായം നൽകി.
മൃഗസംരക്ഷണ വകുപ്പിൽ സമഗ്ര ഇ-ഹെൽത്ത് മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കുന്നതിനുള്ള പൈലറ്റ് പദ്ധതി ആരംഭിച്ചു. മൃഗസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി AHELP (Accredited Agent for Health and Extension of Liv--tseock Production) എന്ന കർമ്മസേന രൂപീകരിച്ചു.
പാൽവില നവീകരിച്ചു.
ഈ സർക്കാർ അധികാരത്തിൽ വതിനുശഷം സംസ്ഥാന ബജറ്റ് വിഹിതമായി 2021-22 വർഷം 103.71 കോടി രൂപയുടേയും 2022-23 വർഷം 106.81 കോടി രൂപയുടേയും വികസന പ്രവർത്തനങ്ങളാണ് ക്ഷീരമേഖലയിൽ നടപ്പിലാക്കിയത്. 2023-24 സാമ്പത്തിക വർഷം 94.18 കോടി രൂപ ക്ഷീരമേഖലയിലെ വിവിധ പദ്ധതികൾക്കായി ചെലവഴിച്ചു. രാജ്യത്ത് ക്ഷീരസഹകരണ മേഖലയിലെ പാൽ സംഭരണ, വിപണനത്തിലൂടെ ഏറ്റവും കൂടുതൽ പാൽവില ക്ഷീരകർഷകർക്ക് നൽകുന്നതിനും കേരളത്തിന് സാധിക്കുന്നു. ക്ഷീരകർഷകരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി 2022 ഡിസംബറിൽ പാൽവില നവീകരിച്ചു. പാൽ വിൽപനവില വർധിപ്പിച്ചപ്പോൾ, അതിന്റെ 83.75 %, അതായത് 5.08 രൂപ കർഷകർക്ക് പാൽവിലയായി ലഭിക്കുന്ന രീതിയിൽ പാൽവില ചാർജ് ശാസ്ത്രീയമായി നവീകരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് പ്രയോജനപ്പെടുത്തി ക്ഷീര മേഖലയിൽ മികച്ച പദ്ധതികൾ നടപ്പിലാക്കുന്നു. 2021-22 വർഷം 121 കോടി രൂപയുടേയും 2022-23 വർഷം 140 കോടി രൂപയുടേയും 2023-24 വർഷം 132 കോടി രൂപയുടേയും ക്ഷീരവികസന പ്രവർത്തനങ്ങൾ നടത്തുവാൻ സാധിച്ചു. ഇത് സർവകാല റെക്കോർഡ് ആണ്.
പുതിയ ക്ഷീരസംഘങ്ങൾ
2016-17 മുതൽ 2024-25 വരെയുള്ള കാലയളവിൽ 170 ഓളം പുതിയ ക്ഷീരസഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും 121 നിർജീവമായ ക്ഷീരസംഘങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനും സഹായം നൽകി. 400 സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ക്ഷീരസംഘങ്ങൾക്ക് മാനേജീരിയൽ സബ്‌സിഡി അനുവദിച്ചു. കുട്ടനാട്ടിലെ പ്രളയദുരിതത്തിൽ നിന്നും ശാശ്വത പരിഹാരം നൽകാൻ 'എലവേറ്റഡ് & കമ്മ്യൂണിറ്റി കാറ്റിൽ ഷെഡ്' പദ്ധതി നടപ്പാക്കി. ചെമ്പുംപുറം പദ്ധതി 2022-ൽ ഉദ്ഘാടനം ചെയ്തു. ചമ്പക്കുളം പദ്ധതിയുടെ പൂർത്തീകരണം അടുത്ത ഘട്ടത്തിൽ നടക്കും.
സർക്കാർ മുൻകൈയെടുത്ത് 2023 ൽ കേരള കന്നുകാലിത്തീറ്റ, കോഴിവർഗത്തീറ്റ, ധാതുലവണമിശ്രിതം (നിർമ്മാണവും സംഭരണവും വിതരണവും വിൽപനയും നിയന്ത്രിക്കലും ഗുണനിലവാരം ഉറപ്പാക്കലും) ആക്ട് നിയമം പാസ്സാക്കിയത് ക്ഷീരമേഖലയിലെ നാഴികക്കല്ലാണ്. 2018-19 മുതൽ കിടാരി പാർക്ക് പദ്ധതിയും കന്നുകുട്ടി ദത്തെടുക്കൽ പദ്ധതിയും നടപ്പിലാക്കി. ശാസ്ത്രീയ രീതിയിൽ പരിപാലിച്ച് മികച്ച പശുക്കളായി വളർത്തുന്ന പദ്ധതി വഴി ക്ഷീരകർഷകർക്ക് കൂടുതൽ ഉൽപാദനസാധ്യതയും വരുമാനവും ലഭ്യമാവുന്നു.
പ്രളയദുരിത സമയത്തും കോവിഡ്-19 മഹാമാരിയുടെ സമയത്തും കർഷകർക്ക് കാലിത്തീറ്റ ലഭ്യമാകുന്നുവെന്ന് സർക്കാർ ഉറപ്പുവരുത്തി. 11.83 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതമായി അനുവദിച്ച് കാലിത്തീറ്റ ധനസഹായ പദ്ധതി നടപ്പിലാക്കി. 2016-17 മുതൽ 2021-22 വരെയുള്ള കാലയളവിൽ പ്രതിവർഷം ഏകദേശം രണ്ട് ലക്ഷം കർഷകർക്ക് സബ്‌സിഡിയുള്ള തീറ്റ ലഭ്യമാക്കാൻ സാധിച്ചു. 2023-24 മുതൽ ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് പ്രകൃതിദത്ത തീറ്റവസ്തുക്കളും സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്നു. ക്ഷീരവികസനത്തിന് അനുകൂല സാഹചര്യമുള്ള ബ്ലോക്കുകളിൽ സമഗ്ര ക്ഷീരവികസന പദ്ധതികൾ നടപ്പിലാക്കി. ഡെയറി സോൺ രൂപീകരണവും ക്ഷീരഗ്രാമ പദ്ധതിയും ശാസ്ത്രീയ മുറ്റേങ്ങൾക്കും കർഷകരുടെ ആത്മവിശ്വാസ വർധനവിനും കാരണമായി.
.png)
Comments